കുവൈത്ത് കെ.എം.സി.സി. "മേരെ വതൻ" സംഘടിപ്പിച്ചു:
കുവൈത്ത് കെ.എം.സി.സി. "മേരെ വതൻ" സംഘടിപ്പിച്ചു: കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം "മേരെ വതൻ" മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രാരാബ്ദങ്ങൾ അകറ്റാൻ പ്രവാസ ലോകത്ത് കഴിയുമ്പോഴും പിറന്ന നാടിന്റെ സ്വാതന്ത്ര്യം കേക്ക് മുറിച്ചും മിഠായി വിതരണം നടത്തിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും ആഘോഷിക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ രാജ്യ സ്നേഹത്തെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്നു രണ്ടത്താണി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മെഡ്-എക്സ് ചെയർമാൻ ഫാസ് മുഹമ്മദ് അലി, ബഷീർ ബാത്ത, ടി.പി.അബ്ദുൽ അസീസ് സംസാരിച്ചു. പി.വി.ഇബ്രാഹിം, മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത് , ഷഹീദ് പാട്ടില്ലത്, ടി.ടി.ഷംസു, ഷെരീഫ് ഒതുക്കുങ്ങൽ സംബന്ധിച്ചു. മധുര വിതരണം, വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് സ്വാഗതവും, ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.