ഷെയ്ഖ് ജാബിര്‍ അല്‍ സബ – കുവൈറ്റ് പ്രധാനമന്ത്രി
വിഷ്ണുനാഥ് എം.എല്‍.എ ക്ക് കെ എം സി സി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1976 ഇല്‍ കരുണാകരന്റെ കാലത്ത് ടി കെ സോമന്‍ എന്നാ ആള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നല്‍കിയിട്ടില്ലെന്നും വി എസ് അധികാരത്തിലെത്തിയത്തിനു ശേഷം ഉദ്യോഗസ്ഥന്മാര്‍ ഒക്കെ എതിര്‍ത്തിട്ടും സോമന് ഭൂമി നല്‍കാന്‍ മുഖ്യ മന്ത്രി എന്നാ നിലയില്‍ വി എസ നേരിട്ട് അവിഹിതമായി ഇടപെടുകയായിരുന്നു എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം.എല്‍.എ ആരോപിച്ചു. വി എസിന് അനുകൂലമായ വിധിയില്‍ കേസ് ന്റെ മെറിറ്റ് അന്വേഷിക്കപ്പെട്ടില്ലെന്നും ഇത്തരം വിഗ്രഹ നിര്‍മ്മിതികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സി നേഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ചു വര്ഷം ഇടതു പക്ഷം ഭരിച്ചിട്ടും കൊച്ചി മെട്രോ യുടെ കാര്യത്തില്‍ ഒന്നും ചെയ്യാത്ത വി എസിനും സി പി എമ്മിനും ഇപ്പോള്‍ യു ഡി എഫിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. യു ഡി എഫ് അധികാരത്തിലെത്തിയത്തിനു ശേഷമാണ് കെ എം ആര്‍ എല്‍ രൂപീകരിച്ചതും കൊച്ചി മെട്രോയുടെ പണി ത്വരിതപ്പെടുത്തിയതും, വിവാദങ്ങളില്‍ കുടുക്കി കേരളത്തിന്റെ വികസനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുത്തല്‍ എത്ത്തിക്കുന്നതിനു പ്രവാസികളും പങ്കു വഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓ ഐ സി സി യുടെ പരിപ്പാടിക്കായി കുവൈത്തിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം.എല്‍.എ ക്ക് കെ എം സി സി നേഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി,.പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേ ത്തിന്റെ അധ്യക്ഷതയില്‍ കെ എം സി സി ഓഫീസില്‍ നടന്ന പരിപാടി സയ്യിദ് നാസര്‍ മഷ് ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് പുതുകുളങ്ങര , ആശംസകള്‍ അര്‍പ്പിച്ചു. ബഷീര്‍ ബാത്ത സ്വാഗതവും എച്ച് ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു