KUWAIT KERALA MUSLIM CULTURAL CENTER

About

KUWAIT KERALA MUSLIM CULTURAL CENTER

Kuwait Committee of KMCC’s objectives are met in coordination and collaboration with the Indian Embassy, Kuwaiti bodies and specialized Associations. Kuwait Committee of Kuwait Kerala Muslim Cultural Centre (Kuwait KMCC) is happy to launch a website in the name of “Kuwaitkmcc” and we would like to introduce our parental organization in Kuwait under the banner “Kuwait KMCC”. Kuwait Kerala Muslim Cultural Centre is a non-profit socio-cultural organization comprised of many Kerala Muslims in Kuwait. Kuwait KMCC was established in 1976 by some of the enthusiastic social workers who loved for serving people despite of caste and creed but expecting “Rewards” only from almighty ALLAHU subhanu wataala. Since then i.e. for the past 44 years we have set a role model for our philanthropic works among hundreds of various expatriate associations in Kuwait.

img

News & Events


മുസ്ലിം ലീഗിന് എന്നും ജനകീയമുഖം : നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി

കുവൈത്ത് സിറ്റി: ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിനെയും കള്‍ച്ചറല്‍ സെന്ററുകളെയും ജനകീയമാക്കിയതായി കേരള നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കെ.എം.സി.സി മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മിഡിലീസ്റ്റ് ചന്ദ്രിക കാമ്പയിന്‍ പ്രചാരണത്തിന്റെ സമാപനം കുറിച്ച് നടന്ന സമ്മേളനത്തില്‍ കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും മന്ത്രി നല്‍കി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിം ലീഗിനെയും കെ.എം.സി.സികളെയും വ്യത്യസ്ഥമാക്കുന്നത്. ലീഗിലേക്ക് ആളുകള്‍ കടന്നുവരുന്നത് മുസ്ലിം ലീഗിന്റെ ഈ ജനകീയമുഖം കണ്ടുകൊണ്ടാണ്. ശുദ്ധ ബ്രാഹ്മണനായ മുന്‍ഷി മൂസതിന്റെ ലീഗിലേക്കുള്ള വരവ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ലീഗിനെയും കെ.എം.സി.സിയെയും തകര്‍ക്കാനുള്ള ശ്രമം ഐസിന് പെയിന്റടിക്കുന്നതിന് തുല്ല്യമാണെന്നും അതുകൊണ്ടുതന്നെ മുസ്ലിംലീഗിനെയും കെ.എം.സി.സിയെയും ശക്തിപ്പെടുത്താന്‍ പ്രവാസി സമൂഹം ശ്രമിക്കണമെന്നും മന്ത്രി അലി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ധീന്‍ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രിക ഡയറക്ടര്‍ ഡോക്ടര്‍ പി.എ.ഇബ്രാഹിം ഹാജി, കുവൈത്ത് കെ.എം.സി.സി ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍, കുവൈത്ത് മുനിസിപ്പാലിറ്റി തലവന്‍ ബദര്‍ നാസര്‍ അല്‍ ഉതൈബി, കുഞ്ഞമ്മദ് പേരാമ്പ്ര പ്രസംഗിച്ചു. പത്ര പ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രിക മുന്‍ സബ് എഡിറ്റര്‍ മലയില്‍ മൂസ്സക്കോയ, പത്ര പ്രവര്‍ത്തന രംഗത്തും പ്രവാസ സാഹിത്യ രംഗത്തും നല്‍കിയ

Read More..

കുവൈത്ത് കെ.എം.സി.സി മഹാസമ്മേളനം ഒക്‌ടോബര്‍ നാലിന്

കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 4ന് അബ്ബാസിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് 6 മണിക്ക് നടക്കുന്ന പരിപാടി പ്രസിഡണ്ട് ഷറഫൂദ്ധീന്‍ കണ്ണേത്തിന്റെ അദ്ധ്യക്ഷതയില്‍ നഗര വികസന മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ‘മിഡിലീസ്റ്റ് ചന്ദ്രികയി’ല്‍ നിന്നുള്ള പ്രമുഖരും മിഡിലീസ്റ്റിലെ സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. കുവൈത്തിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകരെയും എഴുത്തുകാരുമായ പി.സി.ഹരീഷ് (മാധ്യമ പ്രവര്‍ത്തകന്‍), മലയില്‍ മൂസ്സക്കോയ (മാധ്യമ പ്രവര്‍ത്തകന്‍), മിസ്ബാഹുദ്ധീന്‍ അബ്ദുറഹിമാന്‍ (ഗ്രന്ഥകാരന്‍)എന്നിവര്‍ക്കുള്ള ‘സീതി സാഹിബ് അവാര്‍ഡും’ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ അബ്ബാസിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശാന്താ മറിയം ജയിംസിനുള്ള പ്രത്യേക മൊമെന്റോയും മന്ത്രി മഞ്ഞളാം കുഴി അലി നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ശരിഫിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഒരുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് കുവൈത്തിലെ 12 ഏരിയകളിലായി പ്രചാരണ സംഗമങ്ങള്‍ നടന്നു. എല്ലാ ഏരിയകളില്‍നിന്നും പ്രത്യേക വാഹനങ്ങളിലാണ് പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലെത്തുക. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ചാരിറ്റി കൂപ്പണ്‍ നറുക്കെടുപ്പും സമ്മേളനത്തില്‍ നടക്കും. നൂറോളം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി നല്‍കുന്നത് ഗള്‍ഫ് മാര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്ത 32 ഇഞ്ച് എല്‍.സി.ഡി. ടി.വിയാണ്. കുവൈത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് സമ്മേളനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്.

Read More..